ഐ ഗ്രൂപ്പ് നേതാക്കള്‍ ദില്ലിയ്ക്ക്
തിരുവനന്തപുരം: ആന്റണിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെടാന്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ ദില്ലിയ്ക്ക് തിരിച്ചു. കോണ്‍ഗ്രസ് നിയമസഭാകക്ഷി ചീഫ് വിപ്പ് പി.പി. ജോര്‍ജ്ജ്, ട്രഷറര്‍ അടൂര്‍ പ്രകാശ്, ഇ.എം. ആഗസ്തി എംഎല്‍എ എന്നിവരാണ് സംഘത്തില്‍ ഉള്ളത്.
ന്യൂനപക്ഷത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ആന്റണി വിരുദ്ധ കരുനീക്കം ശക്തമാക്കാനാണ് ഇവരുടെ ദില്ലിയാത്ര. ആന്റണി കേരളത്തില്‍ ന്യൂനപക്ഷത്തിന് വിരുദ്ധവും ഹൈന്ദവഅനുകൂലവുമായ നിലപാടാണ് എടുത്തിരിക്കുന്നതെന്നും ഇത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിയ്ക്കുമെന്നും അവര്‍ സോണിയയെ ധരിപ്പിയ്ക്കും. ഈ പശ്ചാത്തലത്തില്‍ ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെടും.
അതിന് തയ്യാറല്ലെങ്കില്‍ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിയ്ക്കുമെന്നും ഇവര്‍ അഭിപ്രായമുന്നയിക്കും. ഐ പക്ഷത്തെ 23എംഎല്‍എമാരുടെയും പട്ടികയും ഒപ്പുമായാണ് ഇവരുടെ ദില്ലിയാത്ര.












Click it and Unblock the Notifications