കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയ്ക്കെതിരെ കരുണാകരന്‍ രംഗത്ത്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആശുപത്രിക്കിടക്കയിലാണെങ്കിലും ആന്റണിയ്ക്കെതിരായ കരുനീക്കങ്ങള്‍ക്ക് നേതൃത്വം നല്കുന്നത് കരുണാകരന്‍ തന്നെ. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആന്റണി നടത്തിയ വിവാദപരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ആന്റണിയെ നേതൃത്വത്തില്‍ നിന്നും മാറ്റാനുള്ള നീക്കങ്ങള്‍ ശക്തമാക്കാനാണ് കരുണാകരന്‍ ശ്രമിയ്ക്കുന്നത്.

വിവാദപ്രസ്താവന പിന്‍വലിയ്ക്കാന്‍ ആന്റണിയോട് ആവശ്യപ്പെടാനാണ് അദ്ദേഹം ഘടകകക്ഷി നേതാക്കളോട് ആവശ്യപ്പെടുന്നത്. പിന്‍വലിയ്ക്കാന്‍ തയ്യാറില്ലെങ്കില്‍ ആന്റണി നേതൃസ്ഥാനം ഒഴിയണം. ഈ ആവശ്യത്തിന് പിന്നില്‍ കൂടുതല്‍ ഘടകകക്ഷി നേതാക്കളെ അണിനിരത്താനും കരുണാകരന്റെ ശ്രമിയ്ക്കുന്നു.

നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ ഇരിയ്ക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് കരുണാകരന്‍ ഘടകകക്ഷി നേതാക്കളെ അറിയിച്ചിട്ടുണ്ട്. നിര്‍ണ്ണായകഘട്ടം വന്നാല്‍ പിന്തുണയ്ക്കണമെന്നും അദ്ദേഹം ഘടകകക്ഷി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി മുനീര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ കരുണാകരനുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X