നേതൃമാറ്റം പരിഗണനയിലില്ല: തങ്ങള്‍
മലപ്പുറം: യുഡിഎഫില്‍ ഒരു നേതൃമാറ്റം വേണമെന്ന ആവശ്യം തങ്ങളുടെ പരിഗണനയിലില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പണക്കാട് ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ജൂലൈ 12 ശനിയാഴ്ച രാവിലെ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു പാണക്കാട് ശിഹാബ് തങ്ങള്‍. മതേതരത്വം, മതസൗഹാര്‍ദ്ദം എന്നീ കാര്യങ്ങള്‍ക്ക് ലീഗ് മുന്‍തൂക്കം നല്കും. ഇതൊക്കെയാണ് കുഞ്ഞാലിക്കുട്ടിയുമായുള്ള ചര്‍ച്ചയില്‍ പരാമര്‍ശ വിഷയമായതെന്നും തങ്ങള്‍ സൂചിപ്പിച്ചു. കുഞ്ഞാലിക്കുട്ടിയുമായി തങ്ങള്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി.
ശനിയാഴ്ച വൈകീട്ട് ഇ. അഹമ്മദ് എംപിയുമായും മറ്റ് ലീഗ് മന്ത്രിമാരുമായും തങ്ങള്‍ ചര്‍ച്ച നടത്തും. നേരത്തെ ആര്‍എസ്പി(ബി) നേതാവ് താമരാക്ഷനുമായും തങ്ങള്‍ ഒരു മണിക്കൂര്‍ നേരം ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications