ലീഗ് വിലപേശുന്നു: വിഎസ്
തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ. ആന്റണി നടത്തിയ പ്രസ്താവനയുടെ പേരില്‍ മുസ്ലീം ലീഗ് വിലപേശുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ജൂലൈ 12 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.
ന്യൂനപക്ഷങ്ങള്‍ക്കെതിരായി ആന്റണി നടത്തിയതായി പറയുന്ന പരാമര്‍ശത്തിന്റെ പേരില്‍ ലീഗ് ഇപ്പോള്‍ നടത്തുന്ന ബഹളങ്ങളെല്ലാം വിലപേശല്‍ തന്ത്രം മാത്രമാണ്. മുഖ്യമന്ത്രിയും ലീഗും തമ്മിലുള്ള പിണക്കം താല്ക്കാലികം മാത്രമാണ്. ആവശ്യം വന്നാല്‍ അവര്‍ വീണ്ടും ഒന്നിയ്ക്കും. - വിഎസ് ആരോപിച്ചു.
ആത്മാര്‍ത്ഥയുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ രാജി ലീഗ് ആവശ്യപ്പെടണം. എന്നിട്ട് ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാവണം. - വിഎസ് പറഞ്ഞു.












Click it and Unblock the Notifications