Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍ പണിമുടക്ക് പിന്‍വലിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും 11 ദിവസമായി നടത്തിവന്ന പണിമുടക്ക് നിരുപാധികം പിന്‍വലിച്ചു. അച്ചടക്ക നടപടി റദ്ദാക്കണമെന്നും ചര്‍ച്ചയ്ക്ക് വിളിയ്ക്കണമെന്നും പണിമുടക്കുന്ന സംഘടനകളുടെ നേതാക്കള്‍ മുഖ്യമന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ട്.

ജീവനക്കാരെ സര്‍വീസില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടതിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ നിന്ന് ഇവര്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സംഘടനകള്‍ പണിമുടക്ക് പിന്‍വലിച്ചത്.

സമരം പിന്‍വലിച്ച സാഹചര്യത്തില്‍ സംഘടനകളോട് സര്‍ക്കാര്‍ അനുഭാവപൂര്‍വം പ്രതികരിയ്ക്കുമെന്നാണ് പ്രതീക്ഷ. സമരത്തില്‍ പങ്കെടുത്ത നാല് ലക്ഷം ജീവനക്കാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഇവരെ തിരിച്ചെടുക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരുടെ സംഘടനകള്‍. ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കാനും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിയ്ക്കാനും വേണ്ടിയായിരുന്നു സമരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+