ഇരട്ടപൗരത്വം: ഗള്‍ഫ്കാരും പരിഗണനയില്‍
കൊച്ചി: ഗള്‍ഫിലെ ഇന്ത്യക്കാര്‍ക്ക് ഇരട്ടപൗരത്വം നല്‍കണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് കേന്ദ്ര നിയമ സഹമന്ത്രി പി. സി. തോമസ് പറഞ്ഞു.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന യുണിറ്റി ഓഫ് ഗള്‍ഫ് മലയാളീസിന്റെ മാധ്യമപ്രവര്‍ത്തക അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു തോമസ്.
അഭിലാഷ് ജി. നായര്‍ (ഏഷ്യാനെറ്റ്), രാജു അന്തിക്കാട് (സൂര്യ), റഫീക്ക് റൗത്തര്‍ (കൈരളി), എസ്. അനില്‍ (മലയാളം ന്യൂസ്) എന്നിവര്‍ക്ക് കേന്ദ്രമന്ത്രി അവാര്‍ഡുകള്‍ സമ്മാനിച്ചു.
മെയ് നാലിന് കുവൈത്തില്‍ നടന്ന റോഡ് അപകടത്തില്‍ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള യുണിറ്റി ഒഫ് ഗള്‍ഫ് മലയാളീസിന്റെ സാമ്പത്തിക സഹായം ടി. എച്ച്. മുസ്തഫ നല്‍കി. മുന്‍മന്ത്രി പി. ജെ. ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications