കൈയ്യേറ്റം: സാമൂഹ്യ പ്രവര്‍ത്തകര്‍ അപലപിച്ചു
കോഴിക്കോട്: ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോനെ ആര്‍ എസ് എസ്, വിഎച്ച്പി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്ത സംഭവത്തെ മേധാ പട്കര്‍ ഉള്‍പ്പെടെ വിവിധ സാമൂഹ്യ പ്രവര്‍ത്തകര്‍ അപലപിച്ചു.
കോഴിക്കോട് വിഎച്ച്പി നേതാവ് പ്രവിണ്‍ തൊഗാഡിയ നടത്തിയ പ്രസംഗം വീഡിയോ ക്യാമറയില്‍ പകര്‍ത്തുന്നതിനിടയില്‍ ഗോപാല്‍ മേനോനെയും കൂട്ടരെയും വിഎച്ച്പി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതില്‍ പൊലീസും പങ്കാളികളായത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് പ്രസ്താവനയില്‍ അവര്‍ ചൂണ്ടിക്കാട്ടി. കൈയേറ്റത്തിനിരയായവര്‍ക്കല്ല പകരം കൈയേറ്റം നടത്തിയ വി എച്ച് പി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കാണ് പൊലീസ് സംരക്ഷണം നല്കിയത്.
സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം വര്‍ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. സംഭവത്തെ അപലപിക്കാന്‍ എല്ലാ മതേതര ജനാധിപത്യ വിഭാഗങ്ങളോടും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മേധാ പട്കര്‍ക്ക് പുറമെ എം. ടി. വാസുദേവന്‍നായര്‍, അസ്ഗര്‍ അലി എഞ്ചിനീയര്‍, മഹേഷ് ദത്താനി, ബാബു മാത്യു, തോമസ് കോച്ചേരി, ചെന്നയ്യ. പി, റാം പൊന്നിയാനി, സിവിക് ചന്ദ്രന്‍, സക്കറിയ, കെ. എ. ഇന്‍. കുഞ്ഞഹമ്മദ് എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.












Click it and Unblock the Notifications