ആന്റണി അഭിപ്രായം നിയമവിരുദ്ധമല്ലെന്ന്
തിരുവനന്തപുരം: ന്യൂനപക്ഷ സംഘടനകളെക്കുറിച്ച് മുഖ്യമന്ത്രി എ. കെ. ആന്റണി നടത്തിയ പ്രസ്താവനയെ ജസ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ ന്യായീകരിച്ചു.
ഒരു ടെലിവിഷന്‍ ചാനലില്‍ സംസാരിയ്ക്കവേയാണ് കൃഷ്ണയ്യര്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഭരണഘടനാ വിരുദ്ധമായി ആന്റണി ഒന്നും തന്നെ പറഞ്ഞിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആന്റണിയെ വിമര്‍ശിയ്ക്കാം. പക്ഷേ ആന്റണിയുടെ പ്രസ്താവനയില്‍ അപാകതയൊന്നുമില്ല. --കൃഷ്ണയ്യര്‍ പറഞ്ഞു.
സംഘടിത ശക്തികൊണ്ട് വിലപേശി ന്യൂനപക്ഷങ്ങള്‍ സംസ്ഥാനത്ത് പലതും നേടിയെന്നാണ് മുഖ്യമന്ത്രി എ. കെ. ആന്റണി കഴിഞ്ഞദിവസം പ്രസ്താവിച്ചത്.












Click it and Unblock the Notifications