കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് നേതാക്കള്‍ സോണിയയെ കാണും

  • By Staff
Google Oneindia Malayalam News

മലപ്പുറം: ലീഗ് നേതാക്കള്‍ ആന്റണിയുടെ പ്രസ്താവനയിലുള്ള തങ്ങളുടെ അതൃപ്തി സോണിയാഗാന്ധിയെ നേരിട്ട് അറിയിക്കും. ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ. അഹമ്മദിനെയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. മന്ത്രി കുഞ്ഞാലിക്കുട്ടി ജൂലൈ 13 ഞായറാഴ്ച ദില്ലിയ്ക്ക് തിരിയ്ക്കും.

പാണക്കാട് ചേര്‍ന്ന മന്ത്രിമാരുടെയും ലീഗ് നേതാക്കളുടെയും യോഗം ആന്റണിയുടെ പ്രസ്താവനയില്‍ ശക്തമായ എതിര്‍പ്പും രോഷവും പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇ. അഹമ്മദ് എംപിയ്ക്കുള്ള ആന്റണി വിരുദ്ധ മനോഭാവം തന്നെയാണ് പാണക്കാട് ശിഹാബ് അലി തങ്ങള്‍ക്കും.

ജൂലൈ 21ന് ലീഗ് സംസ്ഥാനസമിതി യോഗം ചേരുകയാണ്. അതിനിടയില്‍ ആന്റണിയില്‍ നിന്ന് അല്പം മയപ്പെടുത്തിയുള്ള ഒരു പ്രസ്താവനയും മാറാട് പുനരധിവാസത്തിനുള്ള എന്തെങ്കിലും സര്‍ക്കാര്‍ നടപടികളും ആണ് ലീഗ് പ്രതീക്ഷിയ്ക്കുന്നത്. അതുണ്ടായില്ലെങ്കില്‍ ലീഗ് 21ന് ചേരുന്ന യോഗത്തില്‍ ശക്തമായ നിലപാടെടുത്തേയ്ക്കുമെന്നറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X