കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാരായണ ഗുരു സിബിഎസ്ഇ പുസ്തകത്തില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ സിലബസ് പരിഷ്കരണത്തോടെ സിബിഎസ്ഇ യുടെ 12ാം ക്ലാസിലെ ലോകചരിത്ര പുസ്തകത്തില്‍ ശ്രീ നാരായണ ഗുരുവിനും സ്ഥാനം ലഭിച്ചിരിയ്ക്കുന്നു. ഇതുവരെ ഈ പുസ്തകത്തില്‍ മഹാത്മാ ഗാന്ധി, ഡോ. അംബേദ്കര്‍ എന്നിവരുടെ ജീവിതവും ദര്‍ശനവും മാത്രമേ ഉണ്ടായിരുന്നുള്ളു.

എന്നാല്‍ ഈ പുസ്തകത്തില്‍ ശ്രീ നാരായണ ഗുരുവിനെ ഹിന്ദു സന്യാസിയായി ചിത്രീകരിച്ചിരിയ്ക്കുകയാണെന്നാണ് സിപിഎമ്മിന്റെയും മറ്റ് ചില സംഘടനകളുടേയും പ്രതിഷേധം. ശ്രീനാരായണ ഗുരു മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് പറഞ്ഞിട്ടും ഇത്തരത്തില്‍ ചിത്രീകരിച്ചിരിയ്ക്കുന്നത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നാണ് സിപിഎം പറയുന്നത്.

വിദ്യാഭ്യാസ രംഗം കാവിവല്കരിയ്ക്കുകയാണെന്ന പഴയ ആരോപണത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ സിപിഎം ഇതിനെ ഉയര്‍ത്തിപ്പിടിയ്ക്കുന്നത്.

എന്നാല്‍ ഹൈന്ദവ വിഷയങ്ങള്‍ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യം മാത്രമല്ല ബിജെപി ഇതുവഴി ചെയ്തതെന്ന് വേണം കരുതാന്‍. തെക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് കേരളത്തില്‍ ബിജെപിയ്ക്ക് കാര്യമായ സാന്നിദ്ധ്യമില്ല. ഈ സാന്നിദ്ധ്യം ഉറപ്പാക്കാനായി ബിജെപി കഴിഞ്ഞ കുറേക്കാലമായി എസ്എന്‍ഡിപിയുമായി ചങ്ങാത്തം സ്ഥാപിയ്ക്കാന്‍ ശ്രമിയ്ക്കുന്നുമുണ്ട്. എന്നാല്‍ തനി രാഷ്ട്രീയ വിലപേശലിന്റെ ഭാഗമായി എസ്എന്‍ഡിപി രഹസ്യമായി ബിജെപിയ്ക്കൊപ്പം സഹകരിയ്ക്കുകയും ചര്‍ച്ചകള്‍ നടത്തുകയും പരസ്യമായി അവരുമായി യാതൊരു കൂട്ടുകെട്ടും ഇല്ലെന്ന് പറയുകയും ചെയ്യുകയാണ്.

ഈ അവസരത്തില്‍ ബിജെപി സ്വീകരിയ്ക്കുന്ന വിവിധ എസ്എന്‍ഡിപി സൗഹൃദ നിലപാടുകളില്‍ (ഈഴവ സൗഹൃദ) ഒന്നായി വേണം നാരായണ ഗുരുവിന്റെ ഈ പുസ്തക പ്രവേശവും കാണാന്‍. അധികാരത്തിലേറി നാല് വര്‍ഷമായെങ്കിലും ഇപ്പോഴേ അവര്‍ക്ക് ശ്രീനാരായണ ഗുരുവിനെ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞുള്ളൂ. അത് അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൂടി ആണെന്ന് പറഞ്ഞാല്‍ നിഷേധിയ്ക്കാനാവില്ല.

ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നോ തന്നെ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. അത് ഏത് ലക്ഷ്യം വച്ചാണെങ്കിലും ഇപ്പോഴെങ്കിലും പാഠപുസ്തകങ്ങളിലെത്തിയത് നല്ലത് തന്നെ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X