അഴീക്കോട് എസ് എന്‍ ഡി പിക്കെതിരെ
കൊല്ലം: എസ് എന്‍ ഡി പി യോഗം രൂപീകരിച്ചത് ശ്രീചട്ടമ്പിസ്വാമികളുടെ ഉപദേശ പ്രകാരമാണെന്ന എന്‍ സി ഇ ആര് ടി പാഠപുസ്തകത്തിലെ പരാമര്‍ശം സംബന്ധിച്ച് യോഗം നേതൃത്വം നിശബ്ദത പാലിക്കുന്നതിനെ സുകുമാര്‍ അഴീക്കോട് അപലപിച്ചു.
ശ്രീനാരായണ യോഗം സംഗമം-2003 ഉദ്ഘാടനം ചെയ്യുകയായിരുന്നു സുകുമാര്‍ അഴീക്കോട്. ചരിത്രവസ്തുതകള്‍ വളച്ചൊടിച്ചുള്ള പരാമര്‍ശമാണ് എന്‍ സി ഇ ആര് ടി പാഠപുസ്തകത്തിലേതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സന്ന്യാസിയായിരുന്ന ചട്ടമ്പിസ്വാമികള്‍ ഒരു ബ്രഹ്മണ വിശ്വാസങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. ശ്രീനാരായണഗുരുവിനെ പോലുള്ള ഒരു സാമൂഹ്യ പരിഷ്കര്‍ത്താവിനോട് അദ്ദേഹം സഹകരിച്ചിരുന്നുവെന്ന് കരുതുന്നതുതന്നെ അസംബന്ധമാണ്.
സ്വാമി വിവേകാനന്ദനുമായി ഡോ. പല്‍പ്പു നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഗുരുവിന്റെ കാഴ്ചപാടുകളുടെ അടിസ്ഥാനമാക്കി യോഗം രൂപീകരിക്കുന്നത്. എന്‍ സി ഇ ആര് ടി പാഠപുസ്തകത്തിലെ പരാമര്‍ശം ചില വര്‍ഗീയ ശക്തികളുടെ താത്പര്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. എസ് എന്‍ ഡി പി യോഗം ഈ തെറ്റ് തിരുത്താന്‍ ശ്രമിക്കണം.
പത്രാധിപര്‍ കെ. സുകുമാരന്റെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ എല്‍. കെ. അദ്വാനിയെ പോലുള്ള വര്‍ഗീയവാദിയെ ക്ഷണിച്ചതിനെയും സുകുമാര്‍ അഴീക്കോട് അപലപിച്ചു. ഹിന്ദുവര്‍ഗീയ വാദത്തിനെതിരായ ധീരനായ പോരാളിയായിരുന്നു കെ. സുകുമാരന്‍. മന്നത്ത് പത്മനാഭനോടൊത്ത് ഹിന്ദു മണ്ഡലം രൂപീകരിച്ചതിന് അദ്ദേഹം ആര്. ശങ്കറെ പോലും എതിര്‍ത്തിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications