ഇറാഖിലേക്ക് സൈന്യം: ചര്‍ച്ച തുടങ്ങി
ദില്ലി: ഇറാഖിലേക്ക് ഇന്ത്യ സൈന്യത്തെ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാനുള്ള കേന്ദ്ര മന്ത്രിസഭായോഗം ദില്ലിയില്‍ തുടങ്ങി. മിക്കവാറും സൈന്യത്തെ അയയ്ക്കേണ്ടന്ന തീരുമാനമാണ് യോഗം കൈക്കൊള്ളുക എന്നറിയുന്നു.
സൈന്യത്തെ അയയ്ക്കുന്നത് വരാനിരിയ്ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു. സൈന്യത്തെ അയയ്ക്കരുതെന്ന ശക്തമായ നിലപാടാണ് പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എടുത്തിരിക്കുന്നത്.
ഇറാഖില്‍ സമാധാന അന്തരീക്ഷം കൈവരുത്താനുള്ള ജോലികളില്‍ യുഎസ് സേനയെ സഹായിയ്ക്കുകയാണ് ഇന്ത്യന്‍ സേനയുടെ ചുമതല. ഫലത്തില്‍ ഇറാഖിലെ തീവ്രവാദികളുമായി സൈന്യത്തിന് ഏറ്റുമുട്ടേണ്ടതായി വരുമെന്നും കണക്കാക്കുന്നു. ഈ സാഹചര്യത്തില്‍ സൈന്യത്തെ അയയ്ക്കുന്നത് കേന്ദ്ര സര്‍ക്കാരിന് ഗുണകരമാവില്ലെന്നും കരുതുന്നു.
പ്രതിപക്ഷ പാര്‍ട്ടികളും സൈന്യത്തെ അയയ്ക്കുന്ന നടപടിയെ ശക്തമായി എതിര്‍ത്തിരിക്കുകയാണ്.












Click it and Unblock the Notifications