ഇന്ത്യ ഇറാഖിലേയ്ക്ക് സൈന്യത്തെ അയയ്ക്കില്ല
ദില്ലി: ഇന്ത്യ ഇറാഖിലേയ്ക്ക് ഇപ്പോള്‍ സൈന്യത്തെ അയയ്ക്കണ്ടെന്ന് തീരുമാനിച്ചു. ഐക്യ രാഷ്ട്രസഭ ഈ ആവശ്യം ഉന്നയിയ്ക്കുകയാണെങ്കില് അപ്പോള്‍ പരിഗണിയ്ക്കാമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ജൂലൈ 14 തിങ്കളാഴ്ച ചേര്‍ന്ന സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതിയാണ് ഈ തീരുമാനമെടുത്തത്. വ്യക്തമായി ഐക്യരാഷ്ട്രസഭ ഈ ആവശ്യം ഉന്നയിച്ചാല്‍ അപ്പോള്‍ മാത്രം ഇന്ത്യ ഇറാഖിലേയ്ക്ക് സേനയെ അയയ്ക്കുന്നത് പരിഗണിയ്ക്കാമെന്ന് യോഗം തീരുമാനിച്ചതായി വിദേശ കാര്യമന്ത്രി യശ്വന്ത് സിന്‍ഹ വ്യക്തമാക്കി.
അമേരിയ്ക്ക ഇന്ത്യന്‍ സേനയെ ഇറാഖിലേയ്ക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒരുമാസമായി ഇതിനെക്കുറിച്ച് ചൂടുപിടിച്ച വിവാദങ്ങള്‍ നടക്കുകയായിരുന്നു. സൈന്യം അയയ്ക്കാന്‍ ഇന്ത്യ ഉദ്ദേശിയ്ക്കുന്നില്ലെങ്കിലും ഇറാഖിന്റെ വികസനത്തിനായി വേണ്ടത് ചെയ്യാന്‍ രാജ്യം ഒരുക്കമാണെന്ന് യോഗത്തിന് ശേഷം പുറപ്പെടുവിച്ച കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യം, ആരോഗ്യം, വിദ്യാഭ്യാസം, വാര്‍ത്താ വിനിമയം എന്നീ രംഗങ്ങളില്‍ ഇറാഖ് ജനതയെ സഹായിയ്ക്കാന്‍ ഇന്ത്യ തയ്യാറാണ്.
ഇതിന്റെ മുന്നോടിയായി ഇറാഖിലെ നജാഫ് എന്ന സ്ഥലത്ത് ഒരു ആശുപത്രി സ്ഥാപിയ്ക്കാന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications