കാമ്പസ് രാഷ്ട്രീയ നിരോധനം: സര്‍ക്കാരിന് യോജിപ്പില്ല
തിരുവനന്തപുരം: കോളജുകളില്‍ രാഷ്ട്രീയം നിരോധിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് പൂര്‍ണമായും യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി നിയമസഭയില്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കെതിരെ ശിക്ഷാനടപടിയെടുക്കാന്‍ മാനേജ്മെന്റുകള്‍ക്ക് കോടതി അധികാരം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് പാന്‍ മലാസ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ അറിയിച്ചു. കെല്‍ട്രോണ്‍ പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതു സംബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് വ്യവസായ മന്ത്രിക്ക് വേണ്ടി മന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു.












Click it and Unblock the Notifications