Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ്-ലീഗ് ചര്‍ച്ച ദില്ലിയില്‍

മലപ്പുറം: മുഖ്യമന്ത്രി ആന്റണി നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ലീഗിനുണ്ടായ പിണക്കം തീര്‍ക്കാന്‍ ജൂലൈ 16 ബുധനാഴ്ച ദില്ലിയില്‍ ചര്‍ച്ച നടക്കും. പ്രശ്നം തീര്‍ക്കാന്‍ ലീഗ് നേതാക്കളെ ദില്ലിയ്ക്ക് ക്ഷണിച്ചത് കോണ്‍ഗ്രസ് ഹൈക്കമാന്റാണ്.

കേരളത്തിന്റെ ചുമതലയുള്ള അഹമ്മദ് പട്ടേല്‍ പ്രത്യേകം താല്പര്യമെടുത്താണ് ബുധനാഴ്ച ഈ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. സോണിയാ ഗാന്ധിയും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്ന് കരുതുന്നു. മിക്കവാറും ഈ കൂടിക്കാഴ്ചയോടെ പ്രശ്നം പരിഹരിയ്ക്കപ്പെടുമെന്ന് കരുതുന്നു.

മുസ്ലീം ലീഗിന് വേണ്ടി ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് എംപി, ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും. നേതൃമാറ്റം ലീഗ് നേതാക്കള്‍ ഉന്നയിക്കാനിടയില്ല. ഈ സാഹചര്യം മുതലെടുത്ത് ആന്റണിയെ പുറത്താക്കാന്‍ ശ്രമിയ്ക്കുന്ന ഐ വിഭാഗത്തിന് നിന്നുകൊടുക്കേണ്ടതില്ലെന്ന് മുസ്ലിംലീഗ് കഴിഞ്ഞ ദിവസം പാണക്കാട് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. പാണക്കാട്ട് മുസ്ലിംലീഗ് നേതാക്കളുടെ യോഗത്തിനിടയില്‍ അഹമ്മദ് പട്ടേല്‍ ഫോണില്‍ ബന്ധപ്പെട്ടത് ലീഗ് നേതാക്കളെ തണുപ്പിച്ചിട്ടുണ്ട്.

ഇതിനിടെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ലീഗ് നേതാക്കളോട് ആന്റണി തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരണം നല്കി. സര്‍ക്കാരിനെ കോടതി കയറ്റിയ സ്വാശ്രയ മാനേജ്മെന്റുകളുടെ നീക്കത്തിലുള്ള അതൃപ്തിയാണ് തന്നെ ഇത്തരമൊരു പ്രസ്താവനയ്ക്ക് പ്രേരിപ്പിച്ചതെന്ന് ആന്റണി പറഞ്ഞതായി അറിയുന്നു. ഇക്കാര്യത്തില്‍ ഉടനെ ആന്റണിയുടെ പരസ്യപ്രസ്താവനയുണ്ടായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+