ഐ ഗ്രൂപ്പ് യോഗം ചൊവാഴ്ച
തിരുവനന്തപുരം: ഐ വിഭാഗം എം എല്‍ എ മാരുടെ ഗ്രൂപ്പ് യോഗം ജൂലൈ 15 ചൊവാഴ്ചത്തേയ്ക്ക് മാറ്റി. നേരത്തേ ഇത് തിങ്കളാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനയോട് പ്രതികരിയ്ക്കേണ്ട വിവിധ മാര്‍ഗ്ഗങ്ങളെ കുറിച്ച് ആലോചിയ്ക്കാനാണ് ഈ യോഗം. പ്രസ്താവനയെ തുടര്‍ന്ന് കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടുള്ള തിരയിളക്കങ്ങള്‍ മുതലെടുക്കാനാണ് ഐ വിഭാഗം ലക്ഷ്യമിടുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ നിയമസഭാ നേതാവിനെ മാറ്റണമെന്ന് പി പി ജോര്‍ജ്ജ് എം. എല്‍. എ യുടെ നേതൃത്ത്വത്തില്‍ ദില്ലിയില്‍ എത്തിയ സംഘം കേന്ദ്ര നേതൃത്ത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
ദില്ലിയില്‍ പോയ സംഘം തിരുവനന്തപുരത്ത് മടങ്ങി എത്തിയാലേ ഐ ഗ്രൂപ്പ് യോഗം നടക്കുകയുള്ളു.
ഐ വിഭാഗം എം എല്‍ എ മാര്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിയ്ക്കണമെന്ന അഭിപ്രായം ചില എം എല്‍ എ മാര്‍ക്കുണ്ട്. ഇതിനെക്കുറച്ചും ഗ്രൂപ്പ് യോഗം ചര്‍ച്ചചെയ്യും.












Click it and Unblock the Notifications