Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ഡരി വീണ്ടും വ്യാപകമാവുന്നു

കോട്ടയം: തെങ്ങുകള്‍ക്ക് മണ്ഡരി വീണ്ടും ഭീഷണിയാവുന്നു. മുമ്പ് തെങ്ങുകൃഷിയെ സാരമായി ബാധിച്ചിരുന്ന മണ്ഡരി സംസ്ഥാനത്ത് വീണ്ടും വ്യാപകമാവുകയാണ്.

മണ്ഡരിയ്ക്കെതിരെ പല മരുന്നുകളും പ്രയോഗിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ല. തേങ്ങയുടെ ഉത്പാദനം കഴിഞ്ഞ മാസങ്ങളില്‍ മണ്ഡരി മൂലം കാര്യമായി കുറഞ്ഞിട്ടുണ്ട്. മണ്ഡരി വ്യാപകമായതോടെ കേരളത്തിലെ തെങ്ങുകര്‍ഷകര്‍ വീണ്ടും പ്രതിസന്ധിയെ നേരിടുകയാണ്.

അഞ്ചു വര്‍ഷത്തിലേറെയായി തെങ്ങുകള്‍ക്ക് ഭീഷണിയാവുന്ന മണ്ഡരി കഴിഞ്ഞ മാസമാണ് കൂടുതല്‍ വ്യാപകമായത്. മണ്ഡരി മൂലം തേങ്ങയുടെ ഉത്പാദനം കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുള്ള ഉത്പാദനത്തിന്റെ പകുതിയായി.

എസീറിയ ഗറിറോണിസ് എന്ന ചെറുജീവിയാണ് മണ്ഡരി പടര്‍ത്തുന്നത്. ഇതിനെ നശിപ്പിക്കാനുള്ള മരുന്ന് പ്രയോഗം ഫലമുണ്ടാക്കിയിട്ടില്ല. മണ്ഡരി ബാധ തടയുന്നതിനായി ലക്ഷങ്ങള്‍ ചെലവഴിച്ച് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+