പാഠത്തിനെതിരെ പരിഷത്ത ്
തിരുവനന്തപുരം: പാഠം മാസികയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
സംഘടനയ്ക്കെതിരെ ഉയര്‍ന്ന ആരോപണളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരിഷത്ത് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് പരിഷത്ത് പ്രസിഡന്റ് കെ. പപ്പൂട്ടി, ജനറല്‍ സെക്രട്ടറി എന്‍. കെ. ശശിധരന്‍പിള്ള എന്നിവര്‍ പറഞ്ഞു.
പരിഷത്തിനെ കരിതേച്ച് കാണിക്കാനുള്ള മുന്‍കൂട്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
സര്‍ക്കാര്‍ കാലതാമസമില്ലാതെ അന്വേഷണത്തിന് ഉത്തരവിടണം. അന്വേഷണത്തിന് നടപടി സ്വീകരിക്കുന്നതിന് പകരം മന്ത്രിമാര്‍ അന്വേഷണം നടത്തമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്യുന്നത്- അവര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications