Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂരിപക്ഷ വിഭാഗക്കാരന് മുഖ്യമന്ത്രി സ്ഥാനം നല്‍കണം: പ്രവാസി ലീഗ്

കോഴിക്കോട്: മുഖ്യമന്ത്രി ആത്മാര്‍ത്ഥമായാണ് ന്യൂനപക്ഷങ്ങളെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയതെങ്കില്‍ സ്ഥാനം ഒഴിഞ്ഞ് ഭൂരിപക്ഷ വിഭാഗത്തില്‍ ഒരാളിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുകയാണ് വേണ്ടതെന്ന് പ്രവാസി ലീഗ് ആവശ്യപ്പെട്ടു. ന്യൂനപക്ഷസമുദായങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിയ്ക്കണമെന്നും പ്രവാസി ലീഗ് ആവശ്യപ്പെട്ടു.

മുസ്ലിം ലീഗുമായി ആഭിമുഖ്യമുള്ളതാണ് ഈ സംഘടന. മുഖ്യമന്ത്രി മാപ്പ് പറഞ്ഞില്ലെങ്കില്‍ സ്ഥാനം രാജിവയ്ക്കണമെന്നാണ് സംഘടനയുടെ നിലപാട്. വിദേശത്ത് കഴിയുന്ന മുസ്ലിംങ്ങളുടെ വികാരങ്ങള്‍ പോലും വ്രണപ്പെടുത്തുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍. പ്രവാസി ലീഗിന്റെ ജനറല്‍ കണ്‍വീനര്‍ സി പി ബാവാ ഹാജി പറഞ്ഞു. സംഘടിതമായി വിലപേശി ന്യുനപക്ഷം നേടി കാര്യങ്ങള്‍ എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. ഇതാണ് മുഖ്യമന്ത്രിയുടെ നിലപാടെങ്കില്‍ ഇനിയും കേരളത്തില്‍ മുതല്‍മുടക്കുന്നതിനെക്കുറിച്ച് ചിന്തിയ്ക്കേണ്ടിവരും. ബാവ ഹാജി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+