സ്കൈബസ്: കൊങ്കണ്‍ തെറ്റിദ്ധരിപ്പിക്കുന്നു
കൊച്ചി: സ്കൈ ബസ് പദ്ധതിയുടെ കാര്യത്തില്‍ കൊങ്കണ്‍ റെയില്‍വെ കോര്പ്പറേഷന് സംസ്ഥാന സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ദില്ലി മെട്രോ റെയില്‍വെ കോര്പ്പറഷന് മാനേജിംഗ് ഡയറക്ടര്‍ ഇ. ശ്രീധരന് പറഞ്ഞു.
സ്കൈ ബസ് പദ്ധതി സാങ്കേതികമായി സാധ്യമാണെന്ന കൊങ്കണ്‍ റെയില്‍വെ കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ. രാജറാമിന്റെ അവകാശവാദം അടിസ്ഥാന രഹിതമാണ്. ഒരു രാജ്യത്തും അത്തരമാരു സംവിധാനം ഉണ്ടാക്കിയിട്ടില്ല- കൊങ്കണ്‍ റെയില്‍വെയുടെ ആദ്യത്തെ മാനേജിംഗ് ഡയറക്ടറായിരുന്ന ശ്രീധരന് ചൂണ്ടിക്കാട്ടി.
സ്കൈ ബസ് പദ്ധതിയുടെ ഭാവി സാങ്കേതിക സാധ്യതാ പഠനത്തെ ആശ്രയിച്ചിരിക്കുന്നു. പഠനം പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷമെങ്കിലുമെടുക്കും. പദ്ധതിക്ക് അംഗീകാരം ലഭിക്കുകയാണെങ്കില്‍ അത് പൂര്‍ത്തിയാക്കാന്‍ മറ്റൊരു 10 വര്‍ഷമെടുക്കും.
റോഡ് വികസനത്തിന്റെ പരിമിത സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ കൊച്ചിക്ക് ചേര്‍ന്നത് മെട്രോ റെയില്‍വെയാണ്. നാല് മാസത്തിനകം മെട്രോ റെയില്‍വെ പദ്ധതിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കാനാവും. ഒരു കോടി രൂപ ഇതിന് മതിയാവും. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ക്ക് 40 ശതമാനം തുക അനുവദിക്കും. കൊച്ചിയില്‍ ഒരു കിലോമീറ്റര്‍ മെട്രോ റെയില്‍വെ സ്ഥാപിക്കുന്നതിന് 65 കോടി രൂപയോളമാവും. യാത്രക്കാര്‍ക്ക് ഒരു രൂപയില്‍ താഴെ മാത്രം നല്കി യാത്ര ചെയ്യാനാവും.
അതേ സമയം സ്കൈ ബസ് പദ്ധതിക്ക് 1500 കോടിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. പദ്ധതി ചെലവിന്റെ 20 ശതമാനത്തോളം കേന്ദ്രവും സംസ്ഥാനവും വഹിക്കേണ്ടിവരും. വിദേശഫണ്ടിന്റെ സഹായത്തോടെ മാത്രമേ പദ്ധതി പൂര്‍ത്തീകരിക്കാനാവൂ. ഇത് കാലതാമസത്തിന് കാരണമാവും.
കൊച്ചിയില്‍ മെട്രോ റെയില്‍വെ സ്ഥാപിക്കുന്നതു സംബന്ധിച്ച് മൂന്ന് വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഇതുവരെ പ്രതികരണമൊന്നുമുണ്ടായിട്ടില്ല. പദ്ധതി നടപ്പിലാക്കുന്നത് വൈകുന്തോറും ചെലവ് കൂടുമെന്ന് ശ്രീധരന് ചൂണ്ടിക്കാട്ടി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications