മോട്ടോര്‍ വാഹന പണിമുടക്ക്
കോഴിക്കോട്: മോട്ടോര്‍ വാഹന നികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്ക് ജൂലൈ 14 തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിക്കും,
ലോറി, ടാങ്കര്‍ ലോറി, ടൂറിസ്റ് ബസ്, മിനിലോറി, ഗുഡ്സ് ഓട്ടോറിക്ഷ, ടാക്സി തുടങ്ങിയവയാണ് പണിമുടക്കുന്നത്. ബസുകളും ഓട്ടോറിക്ഷളും പണിമുടക്കുന്നില്ല. കേരള സ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍, കേരള സ്റേറ്റ് മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഓണേഴ്സ് അസോസിയേഷന്‍, കോണ്‍ട്രാക്ട് കാര്യേജ് ഓണേഴ്സ് അസോസിയേഷന്‍ എന്നിവയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംഘടനകളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അമ്പത് ശതമാനമാണ് മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്.
പണിമുടക്ക് നീണ്ടുപോയാല്‍ അവശ്യസാധനങ്ങളുടെ വില കുത്തനെയുയരും. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിനാല്‍ പുറത്തുനിന്ന് ചരക്കുകള്‍ വരുന്നത് നിലച്ചാല്‍ സാധനങ്ങള്‍ക്ക് തീവിലയാവും.












Click it and Unblock the Notifications