നിതീഷ് രാജിവച്ചു: പ്രധാനമന്ത്രി സ്വീകരിച്ചില്ല
ദില്ലി: സമതാ പാര്‍ട്ടിയിലെ ചേരി പോര് കാരണം റെയില്‍വേ വകുപ്പ് മന്ത്രി നിതീഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ചു. പക്ഷേ രാജി പ്രധാനമന്ത്രി സ്വീകരിച്ചിട്ടില്ല.
രണ്ടാഴ്ചയ്ക്ക് മുമ്പ് പ്രധാനമന്ത്രിയെ കണ്ട് തന്നെ രാജിവയ്ക്കാന്‍ അനുവദിയ്ക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി അതിന് സമ്മതിച്ചിരുന്നില്ല.
ജൂലൈ 14 തിങ്കളാഴ്ച പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗം ദില്ലിയില്‍ നടന്നിരുന്നു. അതില്‍ വച്ച് ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തിരുന്നു. ഈ യോഗത്തില്‍ വച്ചാണ് നിതീഷ് തന്റെ രാജിക്കാര്യം പ്രഖ്യാപിച്ചത്. പിന്നീട് വൈകീട്ടാണ് രാജികത്ത് പ്രധാനമന്ത്രിയ്ക്ക് നല്‍കിയത്. പാര്‍ട്ടിയ്ക്കകത്തുള്ളവര്‍ തനിയ്ക്കെതിരെ കനത്ത ആരോപണങ്ങള്‍ നടത്തുന്നതായാണ് നിതീഷിന്റെ പരാതി. അതിനെ ഫെര്‍ണാണ്ടസ് എതിര്‍ക്കുന്നുമില്ല. സമതാ പാര്‍ട്ടിയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി കടുത്ത ചേരിപ്പോരാണ്. ഫെര്‍ണാണ്ടസിനെ അനുകൂലിയ്ക്കുന്ന ഒരുസംഘവും നിതീഷിനെ അനുകൂലിയ്ക്കുന്ന ഒരുസംഘവുമാണ് പാര്‍ട്ടിയില്‍ പ്രബലം.












Click it and Unblock the Notifications