നിതീഷ് രാജി പിന്‍വലിയ്ക്കുന്നില്ല
ദില്ലി: രാജി പിന്‍വലിയ്ക്കാന്‍ നിതീഷ് കുമാര്‍ തയ്യാറാവുന്നില്ല. ജൂലൈ 14 തിങ്കളാഴ്ചയാണ് നിതീഷ് കുമാര്‍ പ്രധാനമന്ത്രിയ്ക്ക് രാജി സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നിരസിച്ചിരുന്നു.
സമതാ പാര്‍ട്ടിയ്ക്കുള്ളിലുള്ള പ്രശ്നം കാരണമാണ് രാജി പിന്‍വലിയ്ക്കാന്‍ താല്പര്യമില്ലാത്തതെന്ന് നിതീഷ് വ്യക്തമാക്കിയിട്ടുണ്ട്. റേല്‍ ഭവനിലെ ഓഫീസില്‍ പോകില്ലെന്നും നിതീഷ് പറഞ്ഞു. ഹൃദയ ഭേദകമായ കാര്യങ്ങളാണ് പാര്‍ട്ടിയില്‍ നിന്ന് തനിയ്ക്ക് ഉണ്ടായത്. അത് പെട്ടെന്ന് മറക്കാന്‍ കഴിയില്ല. നിതീഷ് പറയുന്നു.
നിതീഷിന്റെ ഈ നീക്കത്തോടെ സമതാ പാര്‍ട്ടി പിളരുമെന്ന അവസ്ഥയിലെത്തിയിരിയ്ക്കുകയാണ്. ബീഹാറില്‍ മാത്രമാണ് പാര്‍ട്ടിയ്ക്ക് വേരുകളുള്ളത്. നിതീഷന് ബീഹാറില്‍ നല്ല പിന്തുണയുമുണ്ട്. അതുകൊണ്ട് പാര്‍ട്ടിയ്ക്ക് എന്ത് സംഭവിയ്ക്കുമെന്ന് കണ്ട് അറിയേണ്ടിയിരിയ്ക്കുന്നു.












Click it and Unblock the Notifications