കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ബില്‍: നിര്‍ദേശങ്ങള്‍ അംഗീകരിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: വനിതാ സംവരണ ബില്‍ അവതരിപ്പിക്കുന്നതു സംബന്ധിച്ച ചില നിര്‍ദേശങ്ങളിന്മേല്‍ ലോക്സഭാ സ്പീക്കര്‍ മനോഹര്‍ ജോഷി വിളിച്ചു ചേര്‍ത്ത നാല് പാര്‍ട്ടികളുടെ യോഗത്തില്‍ അഭിപ്രായ സമന്വയമുണ്ടായി.

ഇരട്ട അംഗ മണ്ഡലങ്ങളെ സംബന്ധിച്ചും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചുമാണ് അഭിപ്രായ സമന്വയമുണ്ടായത്. അംഗീകരിക്കപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കരട് തയ്യാറാക്കുമെന്നും ഇത് പ്രധാനമന്ത്രിയുടെ പരിഗണനക്കായി അയയ്ക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

സ്പീക്കര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വി. കെ. മല്‍ഹോത്ര (ബി ജെ പി), ശിവരാജ് പാട്ടില്‍ (കോണ്‍ഗ്രസ്), സോമനാഥ് ചാറ്റര്‍ജി (സി പി എം), മുലായം സിംഗ് യാദവ് (സമാജ്വാദി) എന്നിവരാണ് പങ്കെടുത്തത്. വനിതാ ബില്ലിനെ ഇപ്പോഴത്തെ രൂപത്തില്‍ ഏറ്റവും ശക്തമായെതിര്‍ക്കുന്നത് സമാജ്വാദിയാണ്. ഈ യോഗത്തിലും മുലയം സിംഹ് തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കുന്നതിന് വേണ്ടിയാണ് സ്പീക്കര്‍ യോഗം വിളിച്ചുചേര്‍ത്തത്. ജൂണ്‍ അവസാനത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ബില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഈയാഴ്ച ചേരുന്ന ബി ജെ പി നിര്‍വാഹക സമിതി യോഗത്തില്‍ അംഗീകരിക്കപ്പെട്ട നിര്‍ദേശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാരിന് മണ്‍സൂണ്‍കാല സമ്മേളനത്തില്‍ തന്നെ ബില്‍ കൊണ്ടുവരാനാവുമെന്നും വി. കെ. മല്‍ഹോത്ര പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X