ജല അതോറ്റിറ്റി കുപ്പിവെള്ളം വില്‍ക്കുന്നു
തിരുവനന്തപുരം: ജല അതോറിറ്റി ശുദ്ധീകരിച്ച വെള്ളം കുപ്പികളിലാക്കി വിപണിയിലെത്തിക്കാനൊരുങ്ങുന്നു. ഇതിനായി സ്വകാര്യ കമ്പനികളെ ഏല്പിക്കാനാണ് നീക്കം.
സംസ്ഥാനത്തെ നാല് കേന്ദ്രങ്ങളോട് അനുബന്ധിച്ച് കുപ്പിവെള്ളം നിറയ്ക്കാനുള്ള സംവിധാനമൊരുക്കാനാണ് പദ്ധതി. സ്വകാര്യ കമ്പനികളെയായിരിക്കും ഇതേല്പിക്കുക. ദിവസേന 50,000 ലിറ്റര്‍ വെള്ളം കുപ്പിയിലാക്കും. ഒരു കുപ്പിയില്‍ നിന്ന് ജല അതോറിറ്റിക്ക് ഒരു രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുപ്പിവെള്ളം വില്‍ക്കുന്നത് ഒമ്പത് രൂപയ്ക്കായിരിക്കും. ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന കുപ്പിവെള്ളത്തിന് 10 മുതല്‍ 12 രൂപ വരെയാണ് വില. അക്വാ കൈരളി എന്ന പേരിലായിരിക്കും കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്.
തിരുവനന്തപുരം, പിറവം, ആലുവ, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും ആദ്യം കുപ്പിവെള്ളം നിറയ്ക്കാനുള്ള സംവിധാനമൊരുക്കുന്നത്. 60 ലക്ഷം രൂപയായിരിക്കും വാട്ടര്‍ അതോറിറ്റിക്ക് ഇതുവഴി വരുമാനമായി ലഭിക്കുക.
എന്നാല്‍ ഇപ്പോഴത്തെ കുടിവെള്ള വിതരണത്തെ പദ്ധതി ബാധിക്കുമോയെന്ന ആശങ്കയുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമാവുന്ന വേനല്‍ക്കാലത്തും കുടിവെള്ളം നിറയ്ക്കല്‍ തുടര്‍ന്നാല്‍ അത് കുടിവെള്ള വിതരണത്തെ ബാധിച്ചേക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications