ചൗതാല കേരള നിയമസഭയില്‍ !
തിരുവനന്തപുരം: ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാല കേരള നിയമസഭയില്‍ കാഴ്ചക്കാരനായി എത്തി. ജൂലൈ 15 ചൊവാഴ്ചയാണ് ചൗതാല നിയമസഭയില്‍ എത്തിയത്.
നിയമസഭയിലെ വിശിഷ്ടവ്യക്തികള്‍ക്കായുള്ള സന്ദര്‍ശക ഗാലറിയില്‍ ചൗതാല 30 മിനുട്ട് ഇരുന്ന് സഭാ നടപടികള്‍ വീക്ഷിച്ചു. ചൗതാല നിയമസഭ സന്ദര്‍ശിയ്ക്കുന്ന കാര്യം സ്പീക്കര്‍ വക്കം പുരുഷോത്തമനാണ് സഭയെ അറിയിച്ചത്. മുഖ്യമന്ത്രി എ. കെ. ആന്റണിയുമായും സി പി എം നിയമസഭാകക്ഷി ഉപ നേതാവ് കൊടിയേരി ബാലകൃഷ്ണനുമായും ചൗതാല സംസാരിച്ചു.കാമരാജ് ഫൗണ്ടേഷന്‍ നടത്തുന്ന കാമരാജ് ബര്‍ത്ത് സെന്റനറി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ചൗതാല കേരളത്തിലെത്തിയത്.












Click it and Unblock the Notifications