Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രക്ക് സമരം: അവശ്യ സാധന വില കൂടി തുടങ്ങി

കൊച്ചി: ട്രക്ക് സമരം കാരണം സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കയറി തുടങ്ങി. പച്ചക്കറിയ്ക്കും പഞ്ചസാരയ്ക്കുമാണ് വില കയറിയത്.

സമരം മുന്നില്‍ കണ്ട് പല വ്യാപാരികളും ജൂലൈ 14 തിങ്കളാഴ്ച തന്നെ സാധനങ്ങള്‍ക്ക് വില കൂട്ടിയിരുന്നു. ചില വ്യാപാരികള്‍ നേരത്തേ തന്നെ സാധനങ്ങള്‍ വാങ്ങി പൂഴ്തി വച്ചിട്ടുമുണ്ട്. ചരക്ക് വാഹനങ്ങലും ടൂറിസ്റ് വാഹനങ്ങളുമാണ് പണിമുടക്കുന്നത്. സംസ്ഥാനത്ത് ആകെ ഏകദേശം ഒരുലക്ഷം വാഹനങ്ങള്‍ പണിമുടക്കുന്നുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ചരക്ക് കൊണ്ടുവരുന്ന ലോറികളെ ലോറി ഉടമകള്‍ അതിര്‍ത്തിയില്‍ തടയുകയാണ്. അപൂര്‍വം ലോറികള്‍ ജില്ലാ കേന്ദ്രങ്ങളില്‍ എത്തി ചരക്ക് ഇറക്കി എങ്കിലും അവ ഗോഡൗണുകളില്‍ തന്നെ ഇരിയ്ക്കുകയാണ്. വിവിധ കേന്ദ്രങ്ങളിലേയ്ക്ക് ഇവ കൊണ്ടുപോകാനായി ചെറു ചരക്ക് വാഹനങ്ങള്‍ കിട്ടാത്തതാണ് ഇതിന് കാരണം. ചരക്ക് കൊണ്ടുപോകുന്ന ചെറിയ ഓട്ടോ റിക്ഷകള്‍ പോലും സമരത്തിലാണ്.

ടൂറിസ്റ് വാഹനങ്ങള്‍ പണിമുടക്കുന്നത് മഴക്കാല വിനോദ സഞ്ചാരത്തിനായി കേരളത്തിലെത്തിയവരെ വിഷമത്തിലാക്കിയിരിയ്ക്കുകയാണ്. ചില ഹോട്ടല്‍ ഉടമകള്‍ ഇവരെ സ്വകാര്യ വാഹനങ്ങളിലാണ് പലസ്ഥലത്തും കൊണ്ടുപോകുന്നത്.

പണിമുടക്ക് തിങ്കളാഴ്ച അര്‍ത്ഥരാത്രിയാണ് തുടങ്ങിയത്. സര്‍ക്കാര്‍ ഇതുവരെ അവശ്യസാധനങ്ങള്‍ വിപണിയില്‍ ലഭ്യമാക്കാനായി ഒന്നും തന്നെ ചെയ്തു തുടങ്ങിയിട്ടില്ല.

സമരം തുടര്‍ന്നാല്‍ പെട്രോളും ഡീസലും പാചക വാതകവും കേരളത്തില്‍ കിട്ടാതെ വരും. ഇത് മുന്നില്‍ കണ്ട് പലരും കൂടുതല്‍ പെട്രോളും ഡീസലും വാങ്ങാനായി പമ്പുകളില്‍ എത്തുന്നുണ്ട്. ഇരുചക്ര വാഹന ഉടമകളാണ് ഇതില്‍ കൂടുതലും.

പാല്‍, പത്രം എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളെയും വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സമര സമിതിക്കാര്‍ പറയുന്നു. പക്ഷേ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ പലസ്ഥലങ്ങളിലും പണിമുടക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+