ഗള്‍ഫ് എയര്‍ കൊച്ചി-ബഹ്റിന്‍ സര്‍വീസ് തുടങ്ങി
കൊച്ചി: ഗള്‍ഫ് എയറിന്റെ ബഹ്റിനില്‍ നിന്ന് അബുദാബി വഴി കൊച്ചിയിലേക്കുള്ള വിമാന സര്‍വീസ് തുടങ്ങി.
ഗള്‍ഫ് എയറിന്റെ ആദ്യത്തെ വിമാനം ജൂലൈ 15 ചൊവാഴ്ച രാവിലെ 133 യാത്രക്കാരുമായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ബഹ്റിനിലേക്ക് തിരികെയുള്ള വിമാനം രാവിലെ 7.26ന് പുറപ്പെട്ടു. 85 യാത്രക്കാരുണ്ടായിരുന്നു.
ബഹ്റിനില്‍ നിന്നും എല്ലാ തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലും ഗള്‍ഫ് എയര്‍ സര്‍വീസ് നടത്തും. രാത്രി 9.45ന് വിമാനം പുറപ്പെടും. കൊച്ചിയില്‍ നിന്ന് ബഹ്റിനിലേക്കുള്ള വിമാനം ചൊവ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഏഴ് മണിക്ക് പുറപ്പെടും.
കൂടുതല്‍ യാത്രക്കാരുണ്ടാവുകയാണെങ്കില്‍ സര്‍വീസ് ആഴ്ചയില്‍ അഞ്ച് ദിവസമാക്കുമെന്ന് ഗള്‍ഫ് എയര്‍ മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് വൈസ് പ്രസിഡന്റ് ജോണ്‍ ബട്ലര്‍ പറഞ്ഞു.












Click it and Unblock the Notifications