സര്‍ക്കാര്‍ ഭൂമിയുടെ പാട്ടതുക കുറയ്ക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്തിരിക്കുന്ന ഭൂമിയുടെ വാടക കുറയ്ക്കുമെന്ന് റവന്യു മന്ത്രി കെ. എം. മാണി നിയമസഭയില്‍ അറിയിച്ചു.
ഇപ്പോഴത്തെ നിരക്ക് കൂടുതലായതിനാല്‍ വാടകയിനത്തില്‍ വന്‍തുക കുടിശികയായുണ്ടെന്ന് മന്ത്രി പറഞ്ഞു.
മുനിസിപ്പാലിറ്റികളില്‍ വാണിജ്യേതര ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്തിരിക്കുന്നവര്‍ ഭൂമിയുടെ വിപണിയിലെ വിലയുടെ 10 ശതമാനമാണ് നല്‍കേണ്ടത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഭൂമി പാട്ടത്തിനെടുത്തിരിക്കുന്നവര്‍ വിപണിയിലെ വിലയുടെ 20 ശതമാനം നല്‍കണം.
വാടക കുറച്ചാല്‍ ഭൂമി കൈവശം വച്ച എല്ലാവരില്‍ നിന്നും വാടക കുടിശിക പിരിച്ചെടുക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications