കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് നാല് നിയമസഭാ മണ്ഡലങ്ങള്‍ കൂടി

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ രൂപീകരിക്കും. നിലവിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഇല്ലാതാവും.

നിയമസഭാ-പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തിനായി രൂപീകരിച്ച സമിതിയാണ് ഇതുസംബന്ധിച്ച കരട് തയ്യാറാക്കിയത്. സമിതിയുടെ സിറ്റിംഗ് ജൂലൈ 14 തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്നു. ചൊവാഴ്ചയും സിറ്റിംഗ് തുടരും.

മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ നാല് നിയമസഭാ മണ്ഡലങ്ങള്‍ കൂടുതലായി വരും. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോ മണ്ഡലം കൂടുതലായി വരും. അതേ സമയം ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ രണ്ട് വീതവും കോട്ടയം, തൃശൂര്‍, കൊല്ലം ജില്ലകളിലെ ഓരോന്നും മണ്ഡലങ്ങള്‍ ഇല്ലാതാവും.

2001ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നത്. സംസ്ഥാനത്തെ ലോക്സഭാ മണ്ഡലങ്ങളില്‍ മാറ്റമില്ല. ഒരു നിയമസഭാ മണ്ഡലത്തില്‍ 2,27,419 ജനങ്ങളെന്ന കണക്കിലാണ് അതിര്‍ത്തി പുനര്‍നിര്‍ണിയിക്കുന്നത്. ഇതനുസരിച്ച് 36,29,640 ജനങ്ങളുള്ള മലപ്പുറം ജില്ലക്ക്16 മണ്ഡലങ്ങള്‍ അര്‍ഹപ്പെട്ടതാണ്. ഇപ്പോള്‍ 12 മണ്ഡലങ്ങളാണ് മലപ്പുറത്ത് ഇപ്പോഴുള്ളത്.

ജസ്റിസ് കുല്‍ദീപ് സിംഗ് ചെയര്‍മാനായുള്ള സമിതിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടാണ്ടന്‍, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍. മോഹന്‍ദാസ് എന്നിവരാണ് അംഗങ്ങള്‍. സമിതി വിവിധ വിഭാഗത്തില്‍ പെട്ട ആളുകളില്‍ നിന്ന് തെളിവെടുത്തു. ജനസംഖ്യാ നിയന്ത്രണം പാലിക്കുന്ന ജില്ലകള്‍ക്ക് മണ്ഡലം നഷ്ടമാവുകയും ജനസംഖ്യാ നിയന്ത്രണം വേണ്ടവിധം പാലിക്കുന്ന ജില്ലകളില്‍ കൂടുതല്‍ മണ്ഡലങ്ങളുണ്ടാവുകയും ചെയ്യുന്നതിനോട് എതിരഭിപ്രായം ഉയര്‍ന്നു.

ആര്യാടന്‍ മുഹമ്മദ,് കോടിയേരി ബാലകൃഷ്ണന്‍, കെ. പി. രാജേന്ദ്രന്‍, ബിനോയി വിശ്വം, ഡോ. കെ. സി. ജോസഫ്, ഡോ. തോമസ് ഐസക് തുടങ്ങിയവര്‍ തിങ്കളാഴ്ച കമ്മിഷന് മുന്നില്‍ ഹാജരായി. എല്ലാ എം പിമാരും ചൊവാഴ്ച കമ്മിഷന് മുന്നില്‍ ഹാജരാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X