Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുര്‍വേദ പേറ്റന്റ് അവകാശം സംരക്ഷിക്കും

തിരുവനന്തപുരം: ആയുര്‍വേദ, പരമ്പരാഗത ഔഷധങ്ങളിന്മേലുള്ള പേറ്റന്റ് അവകാശം സംരക്ഷിക്കുന്നതിന് ആയുര്‍വേദ വകുപ്പ് നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ നിയമസഭയില്‍ അറിയിച്ചു.

ആയുര്‍വേദ ഉത്പന്നങ്ങളില്‍ വിദേശ കമ്പനികള്‍ ബൗദ്ധിക സ്വത്തവകാശം നേടിയെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. കേരളത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയുര്‍വേദ പാരമ്പര്യവും അറിവും ശേഖരിക്കാനും സംരക്ഷിക്കാനുമുള്ള പദ്ധതി നടപ്പിലാക്കും. രേഖകളിലുള്ള അറിവുകളും തലമുറകളായി പറഞ്ഞുകൊടുത്ത് കൈമാറിയിട്ടുള്ള അറിവുകളും ശേഖരിക്കും.

ആയുര്‍വേദ പാര്‍ക്ക് സ്ഥാപിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചക്ക് ആയുര്‍വേദം പ്രധാനപങ്ക് വഹിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+