പ്ലാസ്റിക് ബാഗുകള്‍ നിരോധിക്കും
തിരുവനന്തപുരം: പ്ലാസ്റിക് ബാഗുകള്‍ നിരോധിക്കുന്നത് പരിഗണനയിലാണെന്ന് തദ്ദേശസ്വയംഭരണമന്ത്രി ചെര്‍ക്കളം അബ്ദുള്ള നിയമസഭയില്‍ അറിയിച്ചു. മന്ത്രിസഭ ഇക്കാര്യം അടുത്തുതന്നെ പരിഗണിക്കും.
40 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റിക്ക് ബാഗുകള്‍ നിരോധിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവ് കോടതി സ്റേ ചെയ്തത് നീക്കിക്കിട്ടാന്‍ നടപടി സ്വീകരിക്കും.
അതിനിടെ നിയമസഭാ മന്ദിരത്തിലും പ്ലാസ്റിക് ഉപയോഗിക്കുന്നത് നിയമസഭാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നിയമസഭാ മന്ദിരത്തില്‍ അലങ്കാര വസ്തുക്കളായി ധാരാളം പ്ലാസ്റിക് പൂക്കള്‍ വച്ചിരിക്കുന്നതിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്.
പ്ലാസ്റിക് പൂക്കള്‍ നിയമസഭയില്‍ അലങ്കരിക്കാന്‍ ഉപയോഗിക്കാനായി വാങ്ങിയത് തന്റെ മുന്‍ഗാമിയുടെ കാലത്താണെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന് പറഞ്ഞു. നിയമസഭാ വളപ്പില്‍ പ്ലാസ്റിക് ഉടന്‍ നിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്ലാസ്റിക് ഉപേക്ഷിക്കുന്നതിന് ജനങ്ങളെ ഉപദേശിക്കുന്നതിന് മുമ്പ് നിയമനിര്‍മാതാക്കള്‍ സ്വയം മാതൃകയാവണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications