കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാത്തിമയുടെ ശസ്ത്രക്രിയ വിജയം

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: പാകിസ്ഥാനിലെ ലാഹോറില്‍ നിന്നും ആദ്യ ഇന്ത്യാ സൗഹൃദബസ്സില്‍ ഇന്ത്യയില്‍ ചികിത്സ തേടിയെത്തിയ നൂര്‍ ഫാത്തിമയുടെ ശസ്ത്രക്രിയ വിജയം. മാതാപിതാക്കളോടൊപ്പം ഇന്ത്യയിലെത്തിയ രണ്ടര വയസ്സുകാരി നൂര്‍ ഫാത്തിമയ്ക്ക് ഹൃദയശസ്ത്രക്രിയയാണ് ബാംഗ്ലൂരിലെ നാരായണ ഹൃദയാലയത്തില്‍ നടന്നത്.

കഴിഞ്ഞ ദിവസം പുനരാരംഭിച്ച ലാഹോര്‍-ദില്ലി സൗഹൃദബസില്‍ ദില്ലിയിലെത്തിയ നദീം സാജിദും ഭാര്യയും മകള്‍ നൂര്‍ ഫാത്തിമയും പിന്നീട് വിമാനമാര്‍ഗ്ഗം ബാംഗ്ലൂരിലെത്തുകയായിരുന്നു. മകളുടെ ശസ്ത്രക്രിയ വിജയിച്ചതിന് ഇന്ത്യയോട് നന്ദി പറയുകയാണ് നദീം സാജിദും ഭാര്യയും.

നൂര്‍ ഫാത്തിമയുടെ നില സാധാരണമായിട്ടുണ്ടെന്ന് നാരായണ ഹൃദയാലയത്തില്‍ നിന്നും ജൂലൈ 16 ബുധനാഴ്ച പുറത്തിറങ്ങിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഒരു പക്ഷെ ബുധനാഴ്ച വൈകുന്നേരത്തോടെ തന്നെ നൂര്‍ ഫാത്തിമയെ വെന്റിലേറ്ററില്‍ നിന്നും സാധാരണ മുറിയിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നൂര്‍ ഫാത്തിമയുടെ ഹൃദയസംബന്ധമായ തകരാറ് പരിഹരിച്ചത്. നാരായണ ഹൃദയാലയ ചെയര്‍മാന്‍ ഡോ. ദേവീ ഷെട്ടിയും ഡോ. രാജേഷ് ശര്‍മ്മയുമാണ് നൂര്‍ ഫാത്തിമയെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X