Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയെ മാറ്റാന്‍ പറഞ്ഞു: കരുണാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് എ. കെ. ആന്റണിയെ മാറ്റണമെന്ന് ഐ ഗ്രൂപ്പ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയോട് രേഖാമൂലം ആവശ്യപ്പെട്ടെന്ന് കെ. കരുണാകരന്‍ സ്ഥിരീകരിച്ചു.

കാര്യങ്ങള്‍ അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. യുക്തമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ.- കരുണാകരന്‍ പറഞ്ഞു. പി. പി. ജോര്‍ജിന്റേ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് പ്രതിനിധി സംഘത്തിന്റെ ദില്ലിയാത്ര പൂര്‍ണ്ണ വിജയമാണെന്നും കരുണാകരന്‍ വ്യക്തമാക്കി.

ജൂലൈ 14 ചൊവാഴ്ചയാണ് പി. പി. ജോര്‍ജിന്റേ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് പ്രതിനിധി സംഘം സോണിയാഗാന്ധിക്ക് നല്‍കിയ നിവേദനത്തിലാണ് മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനൊപ്പമാണ് ഐ ഗ്രൂപ്പ് സംഘം സോണിയയെ സന്ദര്‍ശിച്ചത്.

പഴയതില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്കുള്ളത്. നേതൃമാറ്റം ആവശ്യപ്പെടുന്ന നിവേദനം അവര്‍ വാങ്ങിയെന്നത് ഇതിന്റെ സൂചനയാണ്. - കരുണാകരന്‍ പറഞ്ഞു.

ഇനി നിശ്ശബ്ദപ്രേക്ഷനായിരിക്കില്ലെന്നും ബുദ്ധിപൂര്‍വമായ സമയത്ത് വേണ്ടത് ചെയ്യുമെന്നും കരുണാകരന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+