Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് നേതാക്കള്‍ സോണിയയെ കണ്ടു

ദില്ലി: മുസ്ലീം ലീഗ് നേതാക്കള്‍ എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് എംപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജൂലൈ 16 ബുധനാഴ്ച സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

ആന്റണി ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം നേരില്‍ അറിയിക്കാനാണ് ലീഗ് നേതൃത്വം സോണിയാ ഗാന്ധിയെ കണ്ടത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് അഹമ്മദ് പട്ടേലും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയിലെ തീരുമാനം മുസ്ലീംലീഗ് നേതൃത്വത്തെ അറിയിക്കുമെന്ന് പിന്നീട് ഇ. അഹമ്മദ് എംപി വാര്‍ത്താലേഖകരെ അറിയിച്ചു.

ആന്റണിയില്‍ നിന്ന് പരസ്യമായ ഒരു ഖേദപ്രകടനമാണ് ലീഗ് നേതാക്കള്‍ പ്രതീക്ഷിയ്ക്കുന്നത്. മിക്കവാറും ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിന് ശേഷം ആന്റണി പരസ്യമായി തന്റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചേയ്ക്കുമെന്ന് കരുതുന്നു.

അതീവ രഹസ്യമായിട്ടായിരുന്നു ലീഗ് നേതാക്കളുടെ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. മാധ്യമപ്രവര്‍ത്തകരെ പാടെ അകറ്റിനിര്‍ത്താന്‍ ലീഗും എഐസിസിയും ശ്രമിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+