പദവി ഒഴിയാനും തയ്യാര്‍: മുരളി
തിരുവനന്തപുരം: ന്യൂനപക്ഷ വിവാദത്തില്‍ തന്റെ നിലപാട് ഉറച്ചതാണെന്നും ഇതിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് പദവി ഒഴിയാനും തയ്യാറാണെന്ന് കെ. മുരളീധരന്‍.
കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയത്തിന് വിപരീതമായ പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്ന് മുരളി ആവര്‍ത്തിച്ചു. അത് പാര്‍ട്ടിയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കി. ഹൈക്കമാന്റ് ഇടപെട്ട് പരിഹരിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. - മുരളീധരന്‍ അഭിപ്രായപ്പെട്ടു.
ഭരണഘടന അനുശാസിയ്ക്കുന്ന അവകാശങ്ങളേ ന്യൂനപക്ഷങ്ങള്‍ നേടുന്നുള്ളൂ. അത് നേടുന്നത് സമ്മര്‍ദ്ദമായി കാണാനാവില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications