കേരളം സ്തംഭനത്തിലേക്ക്
തിരുവനന്തപുരം: ലോറി സമരം മൂലം കേരളത്തിലേക്കുള്ള ചരക്ക് നീക്കം ഏതാണ്ട് നിലച്ചു തുടങ്ങി.
സംസ്ഥാനത്തെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം സ്തംഭനവും വിലക്കയറ്റവും അനുഭവപ്പെട്ടു തുടങ്ങി. പച്ചക്കറികള്‍ക്ക് വില ഉയരുകയാണ്. സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ ജൂലൈ 17 വ്യാഴാഴ്ച വരെയുള്ള പെട്രോളും ഡീസലുമേ സ്റോക്കുള്ളൂ. ഇങ്ങിനെയെങ്കില്‍ അടുത്ത ദിവസങ്ങളില്‍ വാഹന ഗതാഗതവും പാടെ സ്തംഭിയ്ക്കും.
ഉചിതമായ നടപടി സര്‍ക്കാര്‍ കൈക്കൊണ്ടില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ കേരളം നിശ്ചലമാകുമെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications