പി.എസ്. സുപാല്‍ എംഎല്‍എയ്ക്ക് പരിക്ക്
തിരുവനന്തപുരം: എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ ജൂലൈ 15 തിങ്കളാഴ്ച നടത്തിയ നിയമസഭാ മാര്‍ച്ചിനിടയില്‍ പി.എസ്. സുപാല്‍ എംഎല്‍എയ്ക്ക് പരിക്കേറ്റു.
പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിനിടയിലാണ് പരിക്കേറ്റതെന്ന് എഐഎസ്എഫ് പ്രവര്‍ത്തകര്‍ പറയുന്നു. അതേ സമയം കല്ലേറുകൊണ്ടാണ് സുപാലിന്റെ തലയ്ക്ക് പരിക്കേറ്റതെന്നാണ് പൊലീസ് വാദം.
തിരുവനന്തപുരത്ത് നടന്ന മാര്‍ച്ചിനിടയിലാണ് പി.എസ്. സുപാല്‍ എംഎല്‍എയ്ക്ക് പരിക്കേറ്റത്. മാര്‍ച്ചിനെത്തിയ പ്രവര്‍ത്തകരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനടുത്ത്വച്ച് പൊലീസ് തടഞ്ഞു. ഉടന്‍ പൊലീസിനു നേരെ കല്ലേറുണ്ടായി. കല്ലേറിനിടയില്‍ എംഎല്‍എമാരായ പി.എസ്. സുപാല്‍, മാങ്കോട് രാധാകൃഷ്ണന്‍ എന്നിവര്‍ പൊലീസ് വേലിയ്ക്കകത്തായി. ഇതിനിടയില്‍ കല്ലേറ് രൂക്ഷമായപ്പോള്‍ പൊലീസ് ലാത്തി വീശി പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. ഇതിനിടയിലാണ് സുപാല്‍ തലയ്ക്ക് പരിക്കേറ്റ് നിലത്ത് വീണത്.
സുപാലിന് പൊലീസ് ലാത്തിച്ചാര്‍ജ്ജിലാണ് പരിക്കേറ്റതെന്ന് ആരോപിച്ച് പിന്നീട് എഐഎസ്എഫ് പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി. ഈ ധര്‍ണ്ണ വെളിയം ഭാര്‍ഗ്ഗവന്‍ ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications