ഇറാഖ്: യുഎസ് സൈനികരില്‍ മുറുമുറുപ്പ്
ബാഗ്ദാദ്: ഇറാഖില്‍ നിന്നും എന്ന് മടങ്ങാനാവുമെന്നത് സംബന്ധിച്ച് ഉറപ്പ് ലഭിയ്ക്കാത്തതിനാല്‍ യുഎസ് പട്ടാളക്യാമ്പുകളില്‍ മുറുമുറുപ്പ് ഉയരുന്നു. യുഎസ് കോണ്‍ഗ്രസ്സില്‍ ഇതിന്റെ പേരില്‍ പ്രസിഡന്റ് ബുഷിനെതിരെ പ്രതിപക്ഷം അതിശക്തമായ വിമര്‍ശനം അഴിച്ചുവിടുന്നു.
ഇറാഖില്‍ ഇപ്പോള്‍ 16,000 യുഎസ് പട്ടാളക്കാരാണ് ക്യാമ്പ് ചെയ്യുന്നത്. അതിശക്തമായ ചൂട് ഇവരെ തളര്‍ത്തുന്നു. ഒപ്പം സദ്ദാം പക്ഷക്കാരില്‍ നിന്നുള്ള ആക്രമണവും പട്ടാളക്കാരെ വലയ്ക്കുന്നു. യുദ്ധം അവസാനിച്ചതായി ബുഷ് പ്രഖ്യാപനം നടത്തിയ മെയ് ഒന്നിന് ശേഷം ഇതിനകം 80 ഓളം യുഎസ് പട്ടാളക്കാരാണ് വിവിധ ആക്രമണങ്ങളില്‍ ബാഗ്ദാദില്‍ കൊല്ലപ്പെട്ടത്.
ഇറാഖിലേക്ക് പട്ടാളത്തെ അയയ്ക്കാന്‍ ഇന്ത്യ വിസമ്മതിച്ചതും യുഎസിനെ തളര്‍ത്തി. ഇറാഖിലെ സമാധാനദൗത്യം ഇന്ത്യയിലെ പട്ടാളക്കാരെ ഏല്പിച്ച് യുഎസ് സേനയെ പടിപടിയായി പിന്വലിയ്ക്കാനായിരുന്നു യുഎസ് പദ്ധതി. എന്നാല്‍ ഈ പദ്ധതി പാളി.
അമേരിക്കക്കാര്‍ക്ക് ഇറാഖിലേക്ക് യാത്ര ചെയ്യുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും യുഎസ് കഴിഞ്ഞ ദിവസം നീക്കി. ഇറാഖിലെ താല്‍ക്കാലിക ഭരണകൂടം യുദ്ധത്തില്‍ പിടികൂടിയ സദ്ദാം പക്ഷക്കാരെ വിചാരണ ചെയ്യുന്നതിന് പ്രത്യേക കൗണ്‍സില്‍ രൂപീകരിച്ചുകഴിഞ്ഞു.
കഴിഞ്ഞ ദിവസം ബാഗ്ദാദിന് പടിഞ്ഞാറ് റമാദിയിലുള്ള യുഎസ് പട്ടാളക്യാമ്പിന് നേരെ നടന്ന ഗ്രനേഡ് ആക്രമണവും പട്ടാളക്കാരില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എന്തായാലും 2003 ഡിസംബറോടെ മാത്രമേ യുഎസ് പട്ടാളക്കാര്‍ക്ക് ഇറാഖില്‍ നിന്ന് മടങ്ങാനാവൂ എന്നാണ് പെന്റഗണ്‍ നല്കുന്ന സൂചന.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications