എച്ച്1 ബി വിസ നിര്‍ത്തലാക്കുന്നു
വാഷിംഗ്ടണ്‍: ഇന്ത്യയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് യുഎസില്‍ പോകാന്‍ സഹായകരമായിരുന്ന എച്ച്1 ബി വിസ യുഎസ് നിര്‍ത്തലാക്കും.
യുഎസ് സ്വപ്നവുമായി ഇന്ത്യയില്‍ കഴിയുന്ന ഒട്ടേറെ ഐടി വിദഗ്ധരെ ഈ തീരുമാനം പ്രതികൂലമായി ബാധിയ്ക്കും. റിപ്പബ്ലിക്ക് പാര്‍ട്ടിയിലെ നിയമനിര്‍മ്മാതാവ് ടോം ടാന്‍ക്രെഡോ ആണ് യുഎസ് കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ച നിയമം കൊണ്ട് വരുന്നത്.
മിക്കവാറും ഇത് പാസാകുമെന്നാണ് അറിയുന്നത്. യുഎസിലേക്ക് മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും കുടിയേറ്റക്കാര്‍ എത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്ന വ്യക്തിയാണ് ടോം ടാന്‍ക്രെഡോ.












Click it and Unblock the Notifications