2004ല്‍ ഇന്ത്യയാകെ വോട്ടിംഗ് യന്ത്രങ്ങള്‍
ബാംഗ്ലൂര്‍: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് രാജ്യത്ത് പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ബി. ബി. ടണ്ടന്‍ പറഞ്ഞു. 2004 ഒക്ടോബറിലാണ് അടുത്ത പൊതുതിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പ് കമ്മിഷന് ഇപ്പോള്‍ ആറ് ലക്ഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുണ്ട്. നാല് ലക്ഷം ഇലക്ട്രോണിക് യന്ത്രങ്ങള്‍ കൂടി ആവശ്യമുണ്ട്. ഇതിനായി ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യക്കും ഭാരത് ഇലക്ട്രോണിക്സിനും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു പോളിംഗ് സ്റേഷനില്‍ 1500ല്‍ ഏറെ വോട്ടര്‍മാരില്ലെന്ന് ഉറപ്പുവരുത്തും. ഒരു വോട്ടറും വോട്ട് ചെയ്യുന്നതിന് രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ നടക്കുന്ന സ്ഥിതി ഉണ്ടാവാതെ നോക്കും. അതുപോലെതന്നെ പോളിംഗ് ബൂത്തുകള്‍ കൂടുതലായി വരുന്നതും ഒഴിവാക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പുതുക്കുന്നതിന് വോട്ടര്‍ പട്ടിക പുന:പരിശോധനക്ക് വിധേയമാക്കും.












Click it and Unblock the Notifications