കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിരത്നത്തിന് ഹൃദയാഘാതം

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: സംവിധായകന്‍ മണിരത്നത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് മണിരത്നത്തിന് ഹൃദയാഘാതമുണ്ടായത്.

ഇതേ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഒരു സ്റണ്ട് രംഗത്തില്‍ പങ്കെടുക്കുകയായിരുന്ന നടന്‍ വിവേക് ഒബ്റോയിയ്ക്ക് ഇടതുകാലിന് പരിക്കേറ്റിരുന്നു. സ്റണ്ട് രംഗത്തില്‍ അഭിനയിക്കുന്നതിനിടെ പാലത്തില്‍ വീണാണ് ഒബ്റോയിയ്ക്ക് പരിക്കേറ്റത്.

ഒബ്റോയിയെ ആശുപത്രിയില്‍ കൊണ്ടുപോയി അധികം വൈകാതെയാണ് മണിരത്നത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് മണിരത്നത്തെ ബിഎം ബിര്‍ള ഹാര്‍ട്ട് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്ത മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ച ഒബ്റോയിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

വര്‍ഗ്ഗീയ ലഹളയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രണയമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X