മണിരത്നത്തിന്റെ നില മെച്ചപ്പെട്ടു
കൊല്‍ക്കത്ത: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സംവിധായകന്‍ മണിരത്നത്തിന്റെ നില മെച്ചപ്പെട്ടു. മാനസികസമ്മര്‍ദ്ദവും ശരീരത്തിലെ ജലാംശം കുറഞ്ഞതുമാണ് പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമായതെന്ന് പറയുന്നു.
കൊല്‍ക്കത്തയിലെ ഹുഗ്ലി പാലത്തിന് മുകളില്‍ വിവേക് ഒബ്റോയിയുടെ സ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടയില്‍ വീണ് വിവേക് ഒബ്റോയിയുടെ കാലിന് പരിക്കേറ്റിരുന്നു. ഈ സംഭവം മണിരത്നത്തെ കാര്യമായി ബാധിച്ചിരുന്നു. ഇതായിരിയ്ക്കാം മണിരത്നത്തിന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ കാരണമാക്കിയതെന്ന് കരുതുന്നു.
വിവേക് ഒബ്റോയിയെ ഇപ്പോള്‍ കൊല്‍ക്കത്തയില്‍ നിന്നും മുംബൈയ്ക്ക് കൊണ്ടുപോയി. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ വിവേക് ഒബ്റോയിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ജൂലൈ 17 വ്യാഴാഴ്ച വൈകുന്നേരം ഒരു അന്തിമ പരിശോധനയ്ക്ക് ശേഷമേ മണിരത്നത്തിന് എന്ന് ആശുപത്രി വിടാമെന്ന കാര്യം തീരുമാനിയ്ക്കൂ.
മണിരത്നത്തിന്റെ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് അപകടം സംഭവിച്ചത്. വര്‍ഗ്ഗീയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പുരോഗമിക്കുന്ന പ്രണയമാണ് മണിരത്നത്തിന്റെ പുതിയ ഹിന്ദി ചിത്രത്തിന്റെ പ്രമേയം.












Click it and Unblock the Notifications