നിതീഷ്കുമാര്‍ രാജി പിന്‍വലിച്ചു
ദില്ലി: കേന്ദ്ര റെയില്‍വേ മന്ത്രി നിതീഷ് കുമാര്‍ രാജി പിന്‍വലിച്ചു. ജൂലൈ 17 വ്യാഴാഴ്ച രാവിലെ 11 മണിയോടെ നിതീഷ്കുമാര്‍ റെയില്‍ ഭവനിലെത്തി.
സമതാ പാര്‍ട്ടിയിലുണ്ടായ അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് ജൂലൈ 14 തിങ്കളാഴ്ച നിതീഷ്കുമാര്‍ രാജി നല്കിയത്. മൂന്ന് ദിവസത്തോളം അദ്ദേഹം റെയില്‍വേ മന്ത്രാലയത്തില്‍ നിന്നും വിട്ടുനിന്നു. പ്രധാനമന്ത്രി രാജി സ്വീകരിയ്ക്കാന്‍ തയ്യാറായില്ലെങ്കിലും നിതീഷ് തന്റെ രാജിതീരുമാനത്തില്‍ ഉറച്ചുനിന്നു.
സമതാപാര്‍ട്ടിയില്‍ തന്നെയുള്ള രണ്ട് എംപിമാര്‍ നിതീഷ്കുമാറിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം രാജിനല്കിയത്. പിന്നീട് നിതീഷ്കുമാറിനെതിരെ അഴിമതി ഉന്നയിച്ച സമതാ പാര്‍ട്ടി എംപിയായ പ്രഭുനാഥ് സിംഗ് നേരിട്ടെത്തി ക്ഷമാപണം നടത്തിയതോടെയാണ് രാജി പിന്‍വലിയ്ക്കാന്‍ നിതീഷ് തയ്യാറായത്.












Click it and Unblock the Notifications