ജീവനക്കാരെ ഉടന്‍ പുനര്‍വിന്യാസിയ്ക്കും: ആന്റണി
തിരുവനന്തപുരം: അധിക ജീവനക്കാരുടെ സര്‍ക്കാര്‍ വകുപ്പുകളിലെ പുനര്‍വിന്യാസം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ പറഞ്ഞു.
ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ചെറിയ കാലതാമസം വരുത്തിയിട്ടുണ്ടെന്ന് ജൂലൈ 17 വ്യാഴാഴ്ച ഒരു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായി ആന്റണി പറഞ്ഞു.
ആഗസ്ത് അഞ്ചിന് തീരുന്ന പി എസ് സി റാങ്ക് ലിസ്റിന്റെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. നിലനില്‍ക്കുന്ന ഒഴിവുകള്‍ കാലതാമസം കൂടാതെ നികത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications