Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജസര്‍ട്ടിഫിക്കറ്റ് : മുഖ്യമന്ത്രിയ്ക്ക് പരാതി

കോഴിക്കോട്: സംസ്ഥാനത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യം. കെപിസിസി സെക്രട്ടറി കെ.പി. അബ്ദുള്‍ മജീദാണ് മുഖ്യമന്ത്രി എ.കെ. ആന്റണിയോട് ഈ ആവശ്യം ഉന്നയിച്ചത്.

കലിക്കറ്റ് സര്‍വകലാശാല അധികൃതര്‍ തന്നെ വ്യാജസര്‍ട്ടിഫിക്കറ്റ് റാക്കറ്റിനെ പിടികൂടാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതാണ്. എന്നാല്‍ സര്‍ക്കാര്‍ അത് മുഖവിലയ്ക്കെടുത്തില്ല. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാതാക്കളെ പിടികൂടാനും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. - കെ.പി. അബ്ദുള്‍ മജീദ് പറഞ്ഞു.

വ്യാജസര്‍ട്ടിഫിക്കറ്റ് ലോബിയ്ക്കെതിരെ കഴിഞ്ഞ വര്‍ഷം നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണവും എവിടെയുമെത്തിയില്ല. ആ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ പിന്നീട് സ്ഥലം മാറ്റുകയായിരുന്നു. - അബ്ദുള്‍ മജീദ് പറഞ്ഞു.

സ്കൂള്‍ കോളെജ് തലത്തിലുള്ള വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൂന്നംഗ സംഘം നിര്‍മ്മിച്ച് വിതരണം ചെയ്തിരുന്നുവെന്നതിന് തെളിവുകളുണ്ട്. വ്യാജസര്‍ട്ടിഫിക്കറ്റ് കൈവശം വച്ചതിന് മുംബൈ പൊലീസ് രണ്ട് മലയാളികളെ അറസ്റ് ചെയ്തിട്ടുമുണ്ട്. ഈ പ്രശ്നം അന്വേഷിയ്ക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. - അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+