Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് കോണ്‍സുലേറ്റിനെതിരെ വിധി

കൊച്ചി: ഇരുമ്പനം സ്വദേശി അബ്രഹാം കളമശേരിലിനും ഭാര്യ അന്നമ്മക്കും 57,382 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ചെന്നൈയിലെ യു എസ് കോണ്‍സുലേറ്റ് ജനറലിനോട് ചെന്നൈ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നിര്‍ദേശിച്ചു.

നഷ്ടപരിഹാര തുകക്ക് പുറമെ 2000 ജനവരി മുതലുള്ള തുകയുടെ പലിശയും കോടതി ചെലവായി 1000 രൂപയും യു എസ് കോണ്‍സുലേറ്റ് നല്‍കണം.

യു എസ് കോണ്‍സുലേറ്റിന്റെ പിഴവ് മൂലം സഹോദരന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ യു എസില്‍ പോകാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അബ്രഹാം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്.

2000 ജനവരിയിലാണ് യു എസില്‍ വെച്ച് അബ്രഹാമിന്റെ ഏക സഹോദരനായ ചാക്കോ മാണിയും ഭാര്യയും കുട്ടിയും കാര്‍ബണ്‍ മോണോക്സൈഡ് വിഷമേറ്റ് മരിച്ചത്. ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് യു എസിലേക്ക് പോവുന്നതിനായി അബ്രഹാമിനും ഭാര്യക്കും എമര്‍ജന്‍സി ക്വാട്ടയില്‍ പാസ്പോര്‍ട്ടും കോണ്‍സുലേറ്റില്‍ നിന്ന് വിസയും സംഘടിപ്പിച്ചു. 2002 ജനവരി 22ന് ചിക്കാഗോയിലേക്ക് പോവുന്നതിനായി ഇരുവരും മുംബൈയിലേക്ക് തിരിച്ചു.

എന്നാല്‍ അബ്രഹാമിന്റെ പാസ്പോര്‍ട്ട് അന്നമ്മയുടെ വിസയോടൊപ്പവും അന്നമ്മയുടെ പാസ്പോര്‍ട്ട് അബ്രഹാമിന്റെ വിസയോടൊപ്പവും സ്റാമ്പ് ചെയ്തതിനാല്‍ ഇമിഗ്രേഷന്‍ അധികൃതര്‍ യാത്രക്ക് അനുമതി നിഷേധിച്ചു. തിയതി നീട്ടിയെങ്കിലും സഹോദരന്റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ അബ്രഹാമിനും ഭാര്യയ്ക്കും കഴിഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+