ഗള്‍ഫ് യാത്രക്കാരന്‍ മരിച്ച നിലയില്‍
നെടുമ്പാശേരി: മസ്കറ്റിലേക്ക് പോവാനിരിക്കുകയായിരുന്ന പാനൂര്‍ സ്വദേശിയെ നെടുമ്പാശേരി വിമാനത്താവളത്തിന്റെ ടോയ്ലറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പാനൂര്‍ മടപ്പുരക്കലെ കൂവത്ത് മുഹമ്മദി (50) നെയാണ് ജൂലൈ 16 ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടത്.
പുലര്‍ച്ചെ 1.15 ന് കണ്ണൂര്‍ എക്സ്പ്രസില്‍ അങ്കമാലിയിലെത്തിയ മുഹമ്മദ് മകന്‍ ഫിമൈസിനോടൊപ്പം ഓട്ടോറിക്ഷയിലാണ് വിമാനത്താവളത്തിലെത്തിയത്. രാവിലത്തെ ഒമന്‍ എയറില്‍ പോവാനിരിക്കുകയായിരുന്നു മുഹമ്മദ്.
സുരക്ഷാ പരിശോധനക്ക് ശേഷം തിരിച്ചെത്താമെന്ന് ഫിമൈസിനോട് പറഞ്ഞ് മുഹമ്മദ് ടെര്‍മിനല്‍ ഹാളിലേക്ക് പോയി. വിമാനം പോയശേഷവും മുഹമ്മദ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതരെ ഫിമൈസ് വിവരം അറിയിച്ചു.
മുഹമ്മദ് സുരക്ഷാ പരിശോധന നടത്തിയിട്ടില്ലെന്നും വിമാനത്തില്‍ പോയിട്ടില്ലെന്നും കണ്ടെത്തി. തുടര്‍ന്ന് ടെര്‍മിനലില്‍ നടത്തിയ പരിശോധനയില്‍ ഒരു ടോയ്ലറ്റിന്റെ വാതില്‍ അകത്തു നിന്ന് പൂട്ടിയിരിക്കുന്നത് കണ്ടെത്തി. ടോയ്ലറ്റിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ മുഹമ്മദ് മരിച്ചുകിടക്കുന്നതാണ് കണ്ടത്.
ഇന്‍ക്വസ്റിന് ശേഷം മൃതദേഹം പോസ്റ്മോര്‍ട്ടത്തിനയച്ചു. മുഹമ്മദിന്റേത് ഹൃദയാഘാതം മൂലമുള്ള സ്വഭാവിക മരണമാവാമെന്ന് ചെങ്ങമനാട് പൊലീസ് പറഞ്ഞു.


Click it and Unblock the Notifications