അമ്മയ്ക്ക് യുഎസ് അംഗീകാരം
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയ്ക്ക് യുഎസില്‍ നിന്ന് അംഗീകാരം. ഇപ്പോള്‍ യുഎസ് സന്ദര്‍ശിച്ചുകൊണ്ടിരിയ്ക്കുന്ന അമ്മയ്ക്ക് ഇല്ലിനോയ്സിലെ നേപ്പര്‍വില്ലയിലെ വിശിഷ്ട പൗരത്വമാണ് ലഭിച്ചത്.
നേപ്പര്‍വില്ലയിലെ മേയര്‍ ജോര്‍ജ്ജ് പ്രേഡല്‍ ആണ് ഈ അംഗീകാരം അമ്മയ്ക്ക് നല്കിയത്. ഞങ്ങളുടെ നഗരത്തില്‍ താല്ക്കാലിക സന്ദര്‍ശനത്തിനെത്തുന്നവരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇവിടുത്തെ സംസ്കാരം പങ്കിടാനും സന്ദര്‍ശകരുടെ മാതൃരാജ്യത്തെക്കുറിച്ച് പഠിയ്ക്കാനും ഈ അവസരം ഞങ്ങള്‍ വിനിയോഗിയ്ക്കുന്നു. - അമ്മയ്ക്ക് വിശിഷ്ടപൗരത്വം നല്കിക്കൊണ്ട് ജോര്‍ജ്ജ് പ്രേഡല്‍ പറഞ്ഞു.
നേപ്പര്‍വില്ലയിലെ വിശിഷ്ടപൗരനായി അമ്മയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ ചടങ്ങില്‍ നീണ്ട കരഘോഷം ഉയര്‍ന്നു. പ്രസംഗത്തിന് ശേഷം അമ്മ പ്രേഡലിന് ദര്‍ശനം നല്കി. വിശിഷ്ടഅംഗത്വത്തിനുള്ള സര്‍ട്ടിഫിക്കറ്റ് പ്രേഡല്‍ അമ്മയ്ക്ക് കൈമാറി.












Click it and Unblock the Notifications