എംഎല്‍എ ആനുകൂല്യങ്ങള്‍ കൂട്ടാന്‍ ബില്ല്
തിരുവനന്തപുരം: എംഎല്‍ എമാരുടെ മാസ അലവന്‍സും പെന്‍ഷനും വര്‍ധിപ്പിക്കുന്നതിനുള്ള രണ്ട് ബില്ലുകള്‍ ജൂലൈ 17 ബുധനാഴ്ച നിയമസഭ ഭേദഗതി കൂടാതെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
പാര്‍ലമെന്ററികാര്യമന്ത്രി എം. എം. ഹസ്സനാണ് ബില്ലുകള്‍ അവതരിപ്പിച്ചത്. പെന്‍ഷനിലും അലവന്‍സിലും വലിയ വര്‍ധനവല്ല വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ എം എല്‍ എമാരുടെ അലവന്‍സും പെന്‍ഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ എം എല്‍ എമാരുടെ അലവന്‍സും കുറവാണ്. 43.91 ലക്ഷം രൂപയാണ് വര്‍ഷത്തില്‍ ഇതുമൂലം അധികചെലവുണ്ടാവുക.
വിവിധ സാധനങ്ങള്‍ക്കുള്ള വില കൂടിയത് കണക്കിലെടുത്താണ് ഡിയര്‍നെസ്, ടെലഫോണ്‍ അലവന്‍സ് 1000 രൂപയായും ട്രാവലിംഗ് അലവന്‍സ് കിലോമീറ്ററിന് 2.50 രൂപയില്‍ നിന്ന് 4.50 രൂപയായും കൂട്ടിയത്. ആറ് വര്‍ഷത്തിന് ശേഷമാണ് വര്‍ധനവ് വരുത്തുന്നത്.
അഭിപ്രായ സമന്വയമുണ്ടാക്കിയതിന് ശേഷമാണ് ബില്ലുകള്‍ കൊണ്ടുവന്നതെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു.
ബില്ലുകള്‍ പ്രകാരം മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ചീഫ് വിപ്പിനും ഡെപ്യൂട്ടി സ്പീക്കര്‍ക്കും മണ്ഡല അലവന്‍സ് 2500 രൂപ ലഭിക്കും. എം എല്‍ എമാരുടെ മണ്ഡല അലവന്‍സ് 2500 രൂപയില്‍ നിന്ന് 5000 രൂപയാക്കും. കുറഞ്ഞ ട്രാവലിംഗ് അലവന്‍സ് 4500 രൂപയില്‍ നിന്ന് 7500 രൂപയാക്കും. പെന്‍ഷന്‍ നിരക്കുകള്‍ കൂട്ടാനും പരമാവധി പെന്‍ഷന്‍ തുകയുടെ പരിധി 7,500ല്‍ നിന്നും 12,500 ആക്കാനും ബില്‍ നിര്‍ദേശിക്കുന്നു.












Click it and Unblock the Notifications